KeralaLatest NewsNews

‘പാർട്ടി ചിഹ്നവും പേരും മുഴുവൻ തേങ്ങ കിട്ടിയ പോലെ’; ജോസ് കെ.മാണിയെ പരിഹസിച്ച് പി.ജെ. ജോസഫ്

തൊടുപുഴ : ജോസ് കെ.മാണിയെ രൂക്ഷമായി പരിഹസിച്ച് പി.ജെ.ജോസഫ്. പാർട്ടി ചിഹ്നവും പേരും ജോസ് കെ.മാണിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെയാണെന്നും ചിഹ്നവും പേരും അനുവദിക്കാൻ നിലവിൽ ആർക്കും സാധിക്കില്ലെന്നും പാർട്ടിക്ക് ചെയർമാൻ ഇല്ലെന്നും ജോസഫ് പറഞ്ഞു.

കോടതി വിധി പ്രകാരം ജോസ് കെ.മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ സാധിക്കില്ല. കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമവിരുദ്ധമാണ്. കുട്ടനാട്ടിൽ 8ന് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചു ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം 8ന് ചേരും. കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗത്തിനോടുള്ള സമീപനവും 8നു ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും.

Read Also : സാമ്രാജ്യത്വ വികസനത്തിന് ശ്രമിയ്ക്കുന്ന ചൈനയ്ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി : ചൈനയിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്‌ക്കൊപ്പം

സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദേശവും യോഗം പരിഗണിക്കും. കേരള കോൺഗ്രസ് എം ചിഹ്നമായ രണ്ടില ജോസ് കെ.മാണി വിഭാഗത്തിന് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് യുഡിഎഫിൽ പ്രശ്നം സങ്കീർണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button