Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനയെ തുരത്താന്‍ സൈനികരെ സഹായിക്കാന്‍ ഇനി പ്രത്യേക പരിശീലനം ലഭിച്ച നായകളും :

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനയെ തുരത്താന്‍ സൈനികരെ സഹായിക്കാന്‍ ഇനി പ്രത്യേക പരിശീലനം ലഭിച്ച നായകളും. ലഡാക്കിലെ പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകള്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. ലഡാക്കിലെ പ്രാദേശിക തലത്തില്‍പ്പെട്ട ബഗര്‍വാള്‍ , ഗദ്ദി കുട്ട എന്നിങ്ങനെ പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകളെ അടക്കം അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. ടിബറ്റന്‍ മാസ്റ്റിഫില്‍ നിന്നുള്ളതാണ് ബഖര്‍വാള്‍.

Read Also : പി​എ​ൽ​എ​യെ നേ​രി​ടാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ ഒരു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാകില്ല; അ​തി​ർ​ത്തി​ സം​ഘ​ർ​ഷത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന

ലഡാക്കിലെ പ്രാദേശിക നായകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ഉപയോഗിക്കാമെന്ന് കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടാനും മതിയായ മുന്നറിയിപ്പ് മിലിട്ടറി പോസ്റ്റില്‍ നല്‍കാനും ബഖര്‍വാള്‍ നായകള്‍ക്ക് കഴിയുന്നതായും അവര്‍ പറഞ്ഞു. ലഡാക്കിലെ മഞ്ഞുവീണ ഉയര്‍ന്ന മലനിരകളില്‍ അപകടസാഹചര്യത്തില്‍ പാലായനം ചെയ്യുന്നതിനായി സഹായിക്കാനും ഇവയ്ക്ക്പരിശീലനം നല്‍കിയിട്ടുണ്ട്. ഈ ലക്ഷ്യമിട്ട് അനേകം നായകളെ പരിശീലിപ്പിച്ചിട്ടുണ്ട്. വളരെ മികച്ച ഘ്രാണശേഷി ഉള്ളതിനാല്‍ മൈനുകള്‍ കണ്ടെത്താനും ഇവയില്‍ ചിലതിന് പരിശീലനം നല്‍കിയിട്ടുള്ളതാണ്.

ഇന്ത്യന്‍ നായകള്‍ വളരെ മികച്ചതാണ്. അതില്‍പരം കഴിവുള്ളതുമാണ്. ഇന്ത്യന്‍ ഇനങ്ങളില്‍ മുധോള്‍ ഹൌണ്ട്, ഹിമാചലി ഹൌണ്ട് എന്നിവ അതിന്റേതായ പാമ്പര്യമുള്ളവയാണ്. സ്വതന്ത്ര്യദിനത്തില്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ കമാന്റേഷന്‍ കാര്‍ഡ് ബഹുമതി നേടിയ നായകളാണ് ലാബ്രഡോര്‍ വിഭാഗത്തില്‍ പെടുന്ന വിദയും, കോക്കര്‍ സ്പാനിയല്‍ വിഭാഗത്തില്‍പ്പെടുന്ന സോഫിയും.

ലഡാക്കില്‍ ബോംബുകളും മൈനുകളും കണ്ടെത്താനാണ് സൈന്യത്തിന് ഈ നായ്ക്കള്‍ തുണയാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അത്തരം ഓപ്പറേഷനുകളിലും അവലാഞ്ചേ റെസ്‌ക്യൂ ഓപ്പറേഷന്‍ (എ ആര്‍ ഒ) നിര്‍ണായകമായി മാറുന്നുണ്ട്. മഞ്ഞില്‍ 20 – 30 അടി താഴ്ചയില്‍ മൂടപ്പെട്ടു പോയവരെ പോലും ഇവ മണത്ത് കണ്ടുപിടിക്കും-സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

വലിയ ദുരന്തങ്ങളിലും ഇവ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെയ്യുന്ന സഹായം ചെറുതല്ല. ഇവയ്ക്ക് പുറമേ കൊടും കാലാവസ്ഥയില്‍ തണുപ്പിനെ അതീജീവിക്കാനുള്ള സഹായങ്ങളോടെ ലബ്രാഡോര്‍, ജര്‍മ്മന്‍ ഷെപ്പേഡ് വിഭാഗത്തില്‍ പെടുന്ന നായ്ക്കളെയും ലഡാക്കില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button