Latest NewsNews

പി​എ​ൽ​എ​യെ നേ​രി​ടാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ ഒരു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാകില്ല; അ​തി​ർ​ത്തി​ സം​ഘ​ർ​ഷത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന

ബെ​യ്ജിം​ഗ്: ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ട​യി​ൽ ഇ​ന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈ​ന. ഇ​ന്ത്യ​യു​മാ​യി ഒരു അ​തി​ർ​ത്തി യു​ദ്ധ​ത്തി​ന് നി​ല​വി​ൽ ചൈ​ന ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, എന്നാൽ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി​എ​ൽ​എ)​യെ നേ​രി​ടാ​നാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ശ്ര​മ​മെ​ങ്കി​ൽ യു​ദ്ധ​മൊ​ഴി​വാ​ക്കാ​ൻ ഒരു വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഗ്ലോ​ബ​ൽ ടൈം​സ് എ​ഡി​റ്റോ​റി​യ​ൽ വ്യ​ക്ത​മാ​ക്കി.

അതേസമയം, പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് സ​മീ​പം സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​താ​യു​ള്ള ചൈ​നീ​സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഇ​ന്ത്യ രംഗത്തെത്തി. ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും ചൈനയാണ് കടന്നുകയറാന്‍ ശ്രമിച്ചതെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.എന്നാല്‍ ഇക്കാര്യത്തില്‍ സൈന്യം ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല.

shortlink

Post Your Comments


Back to top button