Life Style

പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍

നല്ല മധുരവും രുചിയുമുള്ള ഫലമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്‌സിഡന്റുകളും എന്‍സൈമുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ‘ബ്രോമെലൈന്‍’ (bromelain) എന്ന എന്‍സൈം ആണ്. ഇത് പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സറിനെ വരെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

അറിയാം പൈനാപ്പിളിന്റെ ചില ഗുണങ്ങള്‍…

ഒന്ന്…

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിനും മികച്ചതാണ്. </p>

രണ്ട്…

എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറേ ഗുണകരമാണ്

മൂന്ന്…

പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് സന്ധിവാതം കുറയ്ക്കാന്‍ സഹായിക്കും. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ആണ് ഇതിന് സഹായിക്കുന്നത്.

നാല്..

ധാരാളം പൊട്ടാസ്യം അടങ്ങിയ പൈനാപ്പിള്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

അഞ്ച്…

കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതും ഫൈബര്‍ ധാരാളവും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു ഫലമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ആറ്…

ചര്‍മ്മാരോഗ്യത്തിനും യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുപോലെ തന്നെ, അല്പം പൈനാപ്പിള്‍ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button