Latest NewsNewsInternational

റഷ്യയുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആരംഭിക്കുന്നു

മോസ്‌കോ : റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്നിക്-വി യുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയടക്കം പല രാജ്യങ്ങളിലും അടുത്ത മാസം ആരംഭിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (ആര്‍ഡിഎഫ്) സിഇഒ കിറില്‍ ദിമിട്രീവ് സ്ഥിരീകരിച്ചു. ഒരു റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന്‍ സുരക്ഷയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ റഷ്യ ഇന്ത്യന്‍ അധികൃതരുമായി പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഓഗസ്റ്റില്‍ 26 ന് 40,000 ത്തിലധികം ആളുകള്‍ ഉള്‍പ്പെട്ട പോസ്റ്റ്-രജിസ്‌ട്രേഷന്‍ പഠനങ്ങള്‍ റഷ്യയില്‍ ആരംഭിച്ചു, 30,000 പങ്കാളികളുമായി ആസ്ട്രാസെനെക്ക യുഎസില്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നതിന് മുമ്പ് സൗദി അറേബ്യ, യുഎഇ, ഫിലിപ്പീന്‍സ്, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷണം ഈ മാസം ആരംഭിക്കുമെന്നും മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ പ്രാഥമിക ഫലങ്ങള്‍ 2020 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും ദിമിട്രീവ് പറഞ്ഞു,

സ്പുട്‌നിക് വിയുടെ ഒന്നാം ഘട്ട രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിനുശേഷം, മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയില്‍ നിന്ന് ഇന്ത്യ ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

വാക്സിന്‍ ഉല്‍പാദനത്തില്‍ പങ്കാളിത്തം തേടി കഴിഞ്ഞ മാസം റഷ്യന്‍ പ്രതിനിധി ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവ് എന്നിവരുള്‍പ്പെടെ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) മന്ത്രിസഭാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തന്റെ കൗണ്ടര്‍ സെര്‍ജി ഷോയിഗുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം ഉയര്‍ന്നു വന്നിരുന്നു. കോവിഡ് -19 നെതിരെ വാക്‌സിന്‍ വികസിപ്പിച്ചതിന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി റഷ്യന്‍ സര്‍ക്കാരിനെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button