Latest NewsNewsIndiaCrime

ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ചു; ഒമ്പത് വയസ്സുകാരിയെ 11-കാരൻ കൊലപ്പെടുത്തി

ഇന്ദോർ : ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ച ദേഷ്യത്തിൽ അഞ്ചാം ക്ലാസുകാരിയെ 11-കാരൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലാസുഡിയയിലാണ് സംഭവം നടന്നത്. ഒമ്പത് വയസ്സുകാരിയെ അയൽക്കാരനായ 11-കാരൻ കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ആൺകുട്ടി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ഏറെനേരം ഇരുവരും ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു. ഓൺലൈൻ ഗെയിമിൽ പെൺകുട്ടിയോട് തുടർച്ചയായി തോറ്റതോടെ 11-കാരന് പകയായി. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തലയിലും മുഖത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്.

പെൺകുട്ടി കൊല്ലപ്പെട്ടതോടെ വീട്ടിൽ തിരികെയെത്തിയ 11-കാരൻ മണിക്കൂറുകളോളം കുളിമുറിയിൽ കയറി കതകടച്ചിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാതായ വീട്ടുകാർ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടി 11-കാരനൊപ്പം വയലിലേക്ക് പോകുന്നതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇതോടെ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button