Latest NewsIndiaEntertainment

‘കങ്കണ ഞങ്ങളുടെ മകള്‍; ശിവസേനയ്ക്ക് തൊടാന്‍ കഴിയില്ല’, കേന്ദ്ര സുരക്ഷക്ക് പിറകെ സംസ്ഥാന സർക്കാരിന്റെ സുരക്ഷ നൽകുമെന്ന് ഹിമാചൽ മുഖ്യമന്ത്രി

കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍ അവരെ ശിവസേനയുടെ കൈയിലേക്ക് ഇട്ടുകൊടുക്കില്ല.

ഷിംല: ശിവസേനയുടെ ഭീഷണി ഉള്ളതിനാല്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുംബൈയിലും സുരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ ഹിമാചല്‍ സര്‍ക്കാര്‍. നാളെ മുംബൈയിലേക്ക് പോകുന്ന കങ്കണയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പോലീസും ഉണ്ടായിരിക്കും. അവരുടെ ദേഹത്ത് ഒരു കൈപോലും വീഴില്ലെന്നും ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍ അവരെ ശിവസേനയുടെ കൈയിലേക്ക് ഇട്ടുകൊടുക്കില്ല.

കേന്ദ്രം നല്‍കുന്ന വൈ കാറ്റഗറി സുരക്ഷയ്ക്ക് പുറമെ ഹിമാചല്‍ സര്‍ക്കാരും സുരക്ഷ ഒരുക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമാചല്‍ സര്‍ക്കാരിന്റേത് ഒരു അസാധാരണ നടപടിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കങ്കണ റണാവത്തിനെതിരെ ഇന്ന് വീണ്ടും ഭീഷണിയുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്.

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുമെന്നാണ് ഇപ്പോള്‍ ശിവസേന സര്‍ക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫീസ് കെട്ടിടത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മുംബൈ കോര്‍പ്പറേഷന്‍ പറയുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി നോട്ടീസ് പതിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് പ്രതികാരവും രാഷ്ട്രീയവൈര്യവും തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന് കങ്കണ പറഞ്ഞു.കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിന്നാലെ പ്രതികാരനടപടികളുമായി ശിവസേന സര്‍ക്കാര്‍ രംഗത്തെത്തിയത്. നടിയുടെ മുംബൈയിലെ ഓഫീസില്‍ ഇന്നലെ ശിവസേന സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.

തോക്കും ആത്മഹത്യ കുറിപ്പും പാട്ടും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കോഴിക്കോട് സ്വദേശിയായ സൈനികന്‍ ജീവനൊടുക്കി

ഓഫീസില്‍ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ കങ്കണ ട്വിറററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം എന്നാണ് കങ്കണ ട്വിറ്ററില്‍ പറഞ്ഞിരുന്നു. ഓഫീസിന്റെ എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ പറഞ്ഞു.

പതിനൊന്ന് അംഗ സിആര്‍പിഎഫ് ജവാന്‍മാരാകും ഇനി കങ്കണയ്ക്കു സുരക്ഷ കവചം ഒരുക്കുക. ആയുധധാരികളായ കമാന്‍ഡോകള്‍ക്കു പുറമേ രണ്ടു പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരും കങ്കണയ്ക്കൊപ്പമുണ്ടാകും. കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആണുള്ളത്. നാളെ കങ്കണ മുംബൈയില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button