Latest NewsUAENews

മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായതായി പരാതി

ദുബായ്: മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായായി പരാതി. ഈ മാസം അഞ്ച് മുതൽ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുൽ സലാമി(32)നെയാണ് കാണാതായത്. ഒരു വർഷം മുൻപാണ് ഫൈസൽ യുഎഇയിലെത്തിയത്. ഒാർമക്കുറവിന് മരുന്ന് കഴിച്ചുവരികയായിരുന്നു. പത്ത് ദിവസം മുൻപ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.

Read also: സംസ്ഥാനത്തു ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു

അടുത്തിടെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ലഭിച്ചെങ്കിലും അവധി നൽകിയതിനെ തുടർന്ന് ഖിസൈസിലെ താമസ സ്ഥലത്തായിരുന്നു. ഇവിടെ നിന്ന് ഈ മാസം അഞ്ചിന് സൂപ്പർ മാർക്കറ്റിലെത്തുകയും ഉച്ചയ്ക്ക് അവിടെ നിന്ന് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് ഇറങ്ങുകയുമായിരുന്നു. പിന്നീട് കാണാതായെന്നാണ് പരാതി. ഫൈസലിനെ കണ്ടുകിട്ടുന്നവർ 0561133143 എന്ന നമ്പരിൽ അറിയിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button