COVID 19Latest NewsNewsKuwait

കുവൈത്തില്‍ 24 മണിക്കൂറിനിടയില്‍ 857 പേര്‍ക്ക് കൂടി കോവിഡ്, രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 857 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5048 പേരെ പരിശോധനക്ക് വിധേയരാക്കിയതിലാണ് 857 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ ഇതുവരെ 91244 പേർക്കാണ്​ വൈറസ്​ ബാധിച്ചത്. ​അതേസമയം 617 പേരാണ് ഇന്ന് മാത്രം രോഗ വിമുക്തരായത്. ഇതോടെ 81,654 പേർ രോഗമുക്​തി നേടി.

ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് മരണ സംഖ്യ 548 ആയി ഉയർന്നു. 9042 പേരാണ്​ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്​. ഇതിൽ 89 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

shortlink

Related Articles

Post Your Comments


Back to top button