KeralaLatest NewsIndia

കണ്ണൂർ കൊലപാതകത്തിനു പിന്നില്‍ ബിജെപി, ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം, എസ്ഡിപിഐ

കാറിനെ പിന്‍തുടര്‍ന്നെത്തിയ അക്രമികളാണ് സഹോദരിമാരുടെ കണ്‍മുമ്പില്‍ വെച്ച്‌ കിരാതമായ കൊലപാതകം നടത്തിയിരിക്കുന്നത്.

കണ്ണൂര്‍ : കണ്ണവത്ത് നിസാമുദ്ധീന്‍ മന്‍സില്‍ സയ്യിദ് സലാഹുദ്ദീന്‍ (31) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. ആര്‍.എസ്.എസ്സാണ് കൊലപാതകത്തിനു പിന്നിലെന്നു മജീദ് ആരോപിച്ചു. കാറിനെ പിന്‍തുടര്‍ന്നെത്തിയ അക്രമികളാണ് സഹോദരിമാരുടെ കണ്‍മുമ്പില്‍ വെച്ച്‌ കിരാതമായ കൊലപാതകം നടത്തിയിരിക്കുന്നത്.

കൃത്യമായ ആസൂത്രണത്തിലൂടെ അക്രമികള്‍ കൊലപാതകം നടത്തിയിരിക്കുന്നതെന്നു വ്യക്തമായിരിക്കുകയാണ്. അക്രമികളെ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറാവണം. കൊലപാതകത്തിനു പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും സത്വരമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. പ്രവര്‍ത്തകരെ സായുധമായി നേരിടാനാണ് സംഘി ഭീകരരുടെ ശ്രമമെങ്കില്‍ അത് വിലപ്പോവില്ല.

നിഷ്ഠൂരമായ കൊലപാതകത്തിലൂടെ ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ നിന്നു പിന്തിരിപ്പിക്കാമെന്നത് വെറും വ്യാമോഹമാണ്. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമത്തിനുള്ള ആയുധശേഖരണം നടത്തിയിരിക്കുകയാണ് ആര്‍.എസ്.എസ്. പൊലീസ് സേനയില്‍ നിന്നു തന്നെയുള്ള പിന്തുണയും സഹായവുമാണ് ആര്‍.എസ്.എസിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മജീദ് ഫൈസി വ്യക്തമാക്കി.

കൊലപാതകത്തിനു പിന്നില്‍ ബിജെപി, ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം.ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ് യാസീന്‍ തങ്ങള്‍ , മാതാവ് നുസൈബ, ഭാര്യ നജീബ (24), അസ്വ (4), ഹാദിയ (2) എന്നിവര്‍ മക്കളാണ്.

2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന സലാഫുദ്ദീന്‍ 2019 മാര്‍ച്ചില്‍ പൊലീസ് കീഴടങ്ങുകയായിരുന്നു. കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ആക്രമണമുണ്ടായത്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കണ്ണവത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button