Latest NewsNewsIndia

“സത്യമെന്ന് തെളിയിച്ചാല്‍ ഞാൻ 101 തവണ ഏത്തമിടും,തെളിഞ്ഞില്ലെങ്കിൽ തിരിച്ച് ഏത്തമിടീപ്പിക്കും” ; വികാരാധീനയായി മമത ബാനർജി

കൊല്‍ക്കത്ത: ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നിരോധിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്തി മമത ബാനെർജി.

ദുര്‍ഗാപൂജ ഒഴിവാക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്നും പ്രചരണം സത്യമെന്ന് തെളിയിച്ചാല്‍ 101 വട്ടം ഏത്തമിടാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.

” സര്‍ക്കാര്‍ ദുര്‍ഗാ പൂജ നിരോധിച്ചുവെന്ന് പറഞ്ഞ് വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. നിങ്ങള്‍ ഇത് സത്യമെന്ന് തെളിയിച്ചാല്‍ ഞാന്‍ 101 വട്ടം ഏത്തമിടും. പൊതുജനങ്ങള്‍ ഒരിക്കലും ഇത് പൊറുക്കില്ല”, മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായുളള തയ്യാറെടുപ്പുകള്‍ പലഭാഗത്തായി നടക്കവെയാണ് ദുര്‍ഗപൂജ വേണ്ടെന്നുവെക്കുമെന്ന പ്രചരണങ്ങള്‍ വ്യാപകമായി പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് നടന്നത്.

വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും 101 തവണ ഏത്തമിടീപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button