Latest NewsNewsTechnology

സ്മാര്‍ട്‌ഫോണുകളെ നിശ്ചലമാക്കുന്ന ടെക്സ്റ്റ് ബോംബുകളെ ചെറുക്കാനുള്ള സുരക്ഷാ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

പുതിയ സുരക്ഷാ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്. അടുത്തിടെ അവതരിപ്പിച്ച് അപ്‌ഡേറ്റുകളിലാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള പരിഹാരങ്ങളുള്ളത്. ഇക്കൂട്ടത്തില്‍ ടെക്സ്റ്റ് ബോംബ് ചെറുക്കാനുള്ള സംവിധാനവുമുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ വാട്‌സാപ്പില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പുതിയ ഫീച്ചറുകളും ആശയങ്ങളും പങ്കുവെക്കാന്‍ വാബീറ്റാ ഇന്‍ഫോ ട്വിറ്ററിലൂടെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഈ ട്വീറ്റിന് മറുപടിയായി ഒരാള്‍ ഫോണുകളെ നിശ്ചലമാക്കുന്ന വാട്‌സാപ്പ് വഴി പ്രചരിക്കുന്ന പുതിയ ടെക്സ്റ്റ് ബോംബിങ് രീതിയെ കുറിച്ചുള്ള വിവരം പങ്കുവെച്ചു. അതിന് പിന്നാലെയാണ് ഈ ടെക്സ്റ്റ് ബോംബിങ് രീതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാബീറ്റാ ഇന്‍ഫോ പങ്കുവെച്ചത്.

ആഴ്ചകള്‍ക്ക് മുമ്പ് ഈ പ്രശ്‌നം ഉന്നയിച്ചിരുന്നുവെന്ന് വാബീറ്റാ ഇന്‍ഫോ പറഞ്ഞു. ഈ ടെക്സ്റ്റ് ബോംബിങ് രീതിയെ ബിനാരിയോ, കോണ്‍ടാക്റ്റ് ബോംബ്‌സ്, ട്രാവാ സാപ്പ്, ക്രാഷേഴ്‌സ്, വികാര്‍ഡ് ക്രാഷ് എന്നെല്ലാമാണ് വിളിക്കുന്നതെന്നും അതിനെ വിശദീകരിക്കാന്‍ പ്രയാസമാണെന്നും ഈ സന്ദേശങ്ങള്‍ ഒരോ തവണ വാട്‌സാപ്പ് തുറക്കുമ്പോഴും ക്രാഷ് ആവുന്നതിനിടയാക്കുമെന്നും വാബീറ്റാ ഇന്‍ഫോ പറഞ്ഞു.

ഒരു കൂട്ടം സ്‌പെഷ്യല്‍ കാരക്ടറുകള്‍ ഉപയോഗിച്ചാണ് ടെക്‌സ്റ്റ് ബോംബുകള്‍ തയ്യാറാക്കുന്നത്. പ്രത്യേകിച്ച് ക്രമമോ അര്‍ത്ഥമോ ഇല്ലാതെ ക്രമീകരിക്കുന്ന ഈ സ്‌പെഷ്യല്‍ കാരക്ടറുകളുടെ അര്‍ത്ഥം മനസിലാക്കുന്നതില്‍ വാട്‌സാപ്പ് പരാജയപ്പെടുകയും തത്ഫലമായി ഫോണ്‍ ഹാങ് ആവുകയോ പ്രവര്‍ത്തനരഹിതമോ ആവുകയും ചെയ്യും. പബ്ലിക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ഇത്തരം ടെക്സ്റ്റ് ബോംബ് ആക്രമണങ്ങള്‍ നടക്കാറ്. ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്നവര്‍ അതിലെ അംഗങ്ങള്‍ക്ക് നേരിട്ടോ ഗ്രൂപ്പുകളിലൂടെയോ ടെക്‌സ്റ്റ് ബോംബ് ഫോര്‍വേഡ് ചെയ്യുന്നു. ഇത് തുറക്കുന്നതോടെ ഫോണ്‍ പ്രവര്‍ത്തിക്കാതാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button