Latest NewsNewsInternational

സത്യങ്ങൾ മറച്ചുവച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ; പുറംലോകമറിയാതിരിക്കാൻ വിദേശ മാധ്യമ പ്രവര്‍ത്തകരെ കൂട്ടത്തോടെ പുറത്താക്കി

ബീജിങ്: സത്യങ്ങൾ മറയ്ക്കാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞു ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ . 2020 ന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ മാത്രം ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് 17 വിദേശ മാധ്യമ പ്രവര്‍ത്തകര്‍. പുറത്താക്കപ്പെട്ടവരില്‍ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ് ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും ഉള്‍പ്പെടുന്നുവെന്ന ദ ഗാര്‍ഡിയനിലെ ഹെലന്‍ ഡേവിഡ്‌സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രസ് കാര്‍ഡ് പുതുക്കി നല്‍കാന്‍ സാധിക്കില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന വിവരങ്ങളുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ചൈനയെ പ്രകോപിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. സിനിജാങിലെ മനുഷ്യാവകാശ ലംഘനങ്ങളും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നിരയില്‍ ഉള്‍പ്പെടുന്ന നേതാക്കള്‍ക്കെതിരായുള്ള അഴിമതി ആരോപണങ്ങളും വിദേശ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഹോങ് കോങില്‍ ചൈന നടത്തുന്ന ഇടപെടലുകളും വിദേശ മാധ്യമങ്ങളിലൂടെയാണ് പുറം ലോകമറിയുന്നത്. ജനങ്ങളുടെ മേല്‍ ചൈന നടത്തുന്ന അതിശക്തമായ നിരീക്ഷണങ്ങളും വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button