Latest NewsFootballNewsSports

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോളില്‍ സെഞ്ച്വറി തീര്‍ത്ത് ക്രിസ്റ്റിയാനോ ; ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ പുരുഷ കളിക്കാരനായി റൊണാള്‍ഡോ

100 അന്താരാഷ്ട്ര ഗോളുകളില്‍ എത്തുന്ന രണ്ടാമത്തെ കളിക്കാരനായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി. ചൊവ്വാഴ്ച സ്വീഡനെതിരായ നേഷന്‍സ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് റൊണാള്‍ഡോ ഈ നാഴികക്കല്ലിലെത്തി. 45 ആം മിനുട്ടില്‍ കളിയുടെ ആദ്യ ഗോള്‍ നേടുന്നതിനായി ബോക്‌സിന് പുറത്ത് നിന്ന് ഒരു ഫ്രീ കിക്ക്. അവിസ്മരണീയമാക്കി കൊണ്ട് നൂറാം ഗോളിലേക്ക്.

72-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് നേടിയ മറ്റൊരു ഗംഭീര ഗോളിലൂടെ റൊണാള്‍ഡോ തന്റെ 101-ാം ഗോളിലെത്താന്‍ കൂടുതല്‍ സമയമെടുത്തില്ല, പോര്‍ച്ചുഗലിന് 2-0 വിജയത്തില്‍ എത്തിച്ച് നൂറാം ഗോള്‍ നേടിയ മത്സരവും ഗംഭീരമാക്കി താരം.

ഇറാന് വേണ്ടി 109 തവണ ഗോള്‍ നേടിയ അലി ഡെയ്ക്കിന് ശേഷം തന്റെ രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന രണ്ടാമത്തെ പുരുഷ കളിക്കാരന്‍ മാത്രമാണ് 35 കാരനായ ക്രിസ്റ്റിയാനോ. നേരിട്ടുള്ള ഫ്രീ കിക്കില്‍ നിന്ന് കരിയറിലെ 57-ാമതും പോര്‍ച്ചുഗലിന് വേണ്ടിയുള്ള പത്താമത്തേതും റൊണാള്‍ഡോയുടെ ഗോള്‍ ആയിരുന്നു നൂറാം ഗോള്‍ ആയി പിറന്നത്..

ഈ നാഴികക്കല്ലിലെത്താന്‍ റൊണാള്‍ഡോയ്ക്ക് 10 മാസം കാത്തിരിക്കേണ്ടി വന്നു, ലിത്വാനിയയ്ക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടിയ താരം മൊത്തം 98 ഗോള്‍ നേടിയിരുന്നു. 2019 നവംബറില്‍ ലക്‌സംബര്‍ഗിനെതിരെ 99-ാമത് അന്താരാഷ്ട്ര ഗോള്‍ നേടി. തുടര്‍ന്ന് 10 മാസത്തെ കാത്തിരിപ്പ്.

100 ഗോളുകള്‍ നേടുന്നതിന് കോവിഡ് റൊണാള്‍ഡോയ്ക്ക് താല്‍ക്കാലിക തടസ്സം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ച ക്രൊയേഷ്യക്കെതിരായ പോര്‍ച്ചുഗല്‍ മത്സരം ലക്‌സംബര്‍ഗ് മത്സരത്തിനുശേഷം നടന്ന ആദ്യ മത്സരമായിരുന്നു. കാല്‍വിരലിലെ അണുബാധയെത്തുടര്‍ന്ന് റൊണാള്‍ഡോയ്ക്ക് മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു. ക്രിസ്റ്റിയാനോ ഇല്ലാതെ പോര്‍ച്ചുഗല്‍ 4-1ന് വ്യത്യാസത്തില്‍ വിജയിച്ചു.

19-ാം വയസ്സില്‍ ആണ് റൊണാള്‍ഡോ യൂറോ 2004 ല്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയത്. പിന്നീട് യൂസീബിയോ, പോളേറ്റ എന്നിവരെ മറികടന്ന് പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായി അദ്ദേഹം മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button