Latest NewsBollywoodEntertainment

അന്വേഷണം പ്രമുഖ താരങ്ങളിലേയ്ക്ക്!! ലഹരിമരുന്ന് കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കി നടി

നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നുവന്ന ലഹരി മാഫിയാ ബന്ധത്തില്‍ താരത്തിന്റെ കാമുകി കൂടിയായ നടി റിയ ചക്രബര്‍ത്തിയെ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സുശാന്തിനൊപ്പം 25 ബോളിവുഡ് താരങ്ങള്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് റിയയും കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക്കും മൊഴിനല്‍കി. അതോടെ അന്വേഷണം ബോളിവുഡ് താരങ്ങള്‍ക്ക് നേരെ നീളുകയാണ്. പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച നടി റിയ ചക്രബര്‍ത്തി അതിമാരക ലഹരി മരുന്നുകള്‍ താന്‍ ഉപയോ​ഗിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വെച്ചും പല പാര്‍ട്ടികളിലും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button