Latest NewsNewsIndia

കരുത്തായി റാഫേല്‍; റാഫേല്‍ പോര്‍ വിമാനങ്ങള്‍ നാളെ വായുസേനയുടെ ഭാഗമാകും;

ചണ്ഡീഗഡ്: റാഫേല്‍ വിമാനങ്ങള്‍ വ്യാഴാഴ്ച വായുസേനയുടെ ഭാഗമാകുന്നു. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ അഞ്ച് റാഫേല്‍ പോര്‍വിമാനങ്ങളാണ് നാളെ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്നത്. ഹരിയാനയിലെ അമ്പാല വ്യോമ സേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനൊപ്പം ഫ്രഞ്ച് സായുധ സേനാ വിഭാഗം മന്ത്രി ഫ്ളോറന്‍സ് പാര്‍ലി പങ്കെടുക്കും.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ റാഫേല്‍ വിമാനങ്ങളുടെ കൈമാറ്റം വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. അതേസമയം, ഏഷ്യയിലെ തങ്ങളുടെ പ്രധാന സുഹൃത്ത് രാഷ്ട്രമായ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉറപ്പു വരുത്താനാണ് സായുധ സേനാ മന്ത്രിതന്നെ നേരിട്ടെത്തുന്നതെന്ന് ഫ്രഞ്ച് എംബസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. കൊറോണ രോഗവ്യാപന ശേഷമുള്ള പാര്‍ലിയുടെ ആദ്യവിദേശ സന്ദര്‍ശനമാണിത്. ഫ്രഞ്ച് പ്രതിരോധ വ്യവസായ മേഖലയിലെ ഉന്നതതല പ്രതിനിധി സംഘവും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയിലെത്തും.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി സതീഷ് റെഡ്ഡി തുടങ്ങിയവരും വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങില്‍ പങ്കെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button