KeralaLatest NewsNewsIndiaInternational

ഇന്ത്യ – ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസം, ചങ്കിടിപ്പോടെ ചൈന

2020 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ റാഫേൽ വിമാനങ്ങളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കിയ ശേഷമുള്ള ആദ്യത്തെ പ്രധാന വ്യോമഭ്യാസ പ്രകടനമാണ് ജോധ്പൂരിൽ നടക്കാൻ പോകുന്നത്

ന്യൂ ഡൽഹി: ഇന്ത്യയും ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾ തുടരുന്നതിനിടെ ചൈനയെ ഞെട്ടിക്കുന്ന സുപ്രധാനമായ തീരുമാനവുമായി ഇന്ത്യ. ഇന്ത്യയുടേയും ഫ്രാൻസിൻ്റെ റാഫേൽ യുദ്ധവിമാനങ്ങൾ സംയുക്തമായി അടുത്ത വർഷം ജനുവരി മൂന്നാം വാരം ജോധ്പൂരിൽ  “സ്കൈറോസ് ” പേരിൽ സംയുക്ത വ്യോമാഭ്യാസം നടത്താൻ തീരുമാനിച്ചിരിക്കുന്നതാണ് ചൈനയുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നത്.

Also related: വർഗ്ഗീയതയെ പടിക്ക് പുറത്ത് നിർത്താനായില്ലെങ്കിൽ; ഞങ്ങൾ ടാഗോറിന്റെയും നേതാജിയുടെയും പിൻതുടർച്ചക്കാരാകില്ല: അമർത്യ സെൻ

വ്യോമാഭ്യാസത്തിന് വേണ്ടി ഫ്രഞ്ച് വ്യോമസേനയുടെ റാഫേൽ യുദ്ധവിമാനങ്ങൾ ഉടൻ ഇന്ത്യയിലെത്തും. ഇന്തോ-ഫ്രഞ്ച് പതിവ് വ്യോമാഭ്യാസമായ ഗരുഢയ്ക്ക് പുറമേയാണ് പ്രത്യേക വ്യോമാഭ്യാസം സൈകൈറോസ് എന്ന പേരിൽ നടത്താൻ പോകുന്നത്. 2019 ൽ നടന്ന ഗരുഢ വ്യോമാഭ്യാസത്തിൽ ഫ്രാൻസ് റാഫേൽ വിമാനങ്ങളും  ഇന്ത്യ സുഖോയ് വിമാനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത് എങ്കില്‍ പുതിയ അഭ്യാസത്തിന് ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങിയ റാഫേൽ വിമാനങ്ങൾക്കൊപ്പം സുഖോയ് വിമാനത്തിൻ്റെ പുതിയ പതിപ്പുകളുമാണ് ഇന്ത്യൻ വ്യോമസേന വിന്യസിക്കാൻ പോകുന്നത്.

Also related: “പറയുന്ന കാര്യങ്ങൾ എല്ലാം സർക്കാർ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങൾ‍ക്കുണ്ട്” : മുഖ്യമന്ത്രി പിണറായി വിജയൻ

2020 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ റാഫേൽ വിമാനങ്ങളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കിയ ശേഷമുള്ള ആദ്യത്തെ പ്രധാന വ്യോമഭ്യാസ പ്രകടനമാണ് ജോധ്പൂരിൽ നടക്കാൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button