USALatest NewsNewsInternational

അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നയത്തെ വിമർശിച്ച് അമേരിക്ക

വാഷിംഗ്ടണ്‍ : അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ചൈന നടത്തുന്ന നീക്കത്തെ വിമർശിച്ച് അമേരിക്ക. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പൈസ്.

ലഡാക്കില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെയും ചൈനയിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, നേരിട്ടുള്ള സംഭാഷണത്തിനും അതിര്‍ത്തി തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും ഞങ്ങള്‍ പിന്തുണ നല്‍കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ജനാധിപത്യ മൂല്യങ്ങളെ പിന്തുണയ്ക്കാന്‍ അമേരിക്ക എല്ലായ്‌പ്പോഴും പ്രതിജ്ഞാബന്ധമാണെന്നും, ഇത് ഇന്ത്യയ്ക്ക് മാത്രമല്ല തങ്ങളുടെ എല്ലാ പങ്കാളികളോടും ഇതേ നിലപാടായിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button