
വർണ്ണാഭമായ സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ് ഈ താരങ്ങളെന്നും പറയാം.
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പിറന്നാളാണ്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ഗീതുവും പൂര്‍ണിമയും. എന്റേത് എന്ന കുറിപ്പോടെയാണ് ഗീതു മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ആശംസകള്‍ നൽകിയത്.
പിറന്നാളാശംസകൾ മഞ്ജു ഞാൻ നമ്മളെ സ്നേഹിക്കുന്നുവെന്നാണ് പൂർണ്ണിമ ഇന്ദ്രജിത് കുറിച്ചിരിക്കുന്നത്. ആരാധകരും , താരങ്ങളുമടക്കം അനേകരാണ് പ്രിയ താരത്തിന് ജൻമദിന ആശംസകൾ അറിയിച്ചത്.
Post Your Comments