COVID 19KeralaLatest News

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; 3058 പേര്‍ക്ക് രോ​ഗബാധ സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 12 മരണങ്ങള്‍ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍ഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ വിവരം.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

12 മരണമാണ് കോവിഡ് മൂലം നടന്നത്. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തണലൂര്‍ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58),

നിക്ഷേപ തട്ടിപ്പ്, മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരെ ലീഗിന്റെ അച്ചടക്ക നടപടി

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്‌റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രന്‍ നായര്‍ (58), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ മലപ്പുറം മാറാഞ്ചേരി സ്വദേശിനി നബീസ (62), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തൃശൂര്‍ പോട്ട സ്വദേശി ബെന്നി ചക്കു (47), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മാട്ടുമ്മല്‍ കുഞ്ഞബ്ദുള്ള (57) എന്നിവരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

ഇതോടെ ആകെ മരണം 396 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. 33 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button