Latest NewsNewsIndia

പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറണമെന്നുള്ള കോണ്‍ഗ്രസിന്റെ നിര്‍ദേശം കേന്ദ്രം ചെവികൊടുക്കുന്നില്ല: വീഡിയോയിലൂടെ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 21 ദിവസം കൊണ്ട് കോവിഡ് പ്രതിസന്ധി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരുന്നു. പകരം ഇല്ലാതായത് ചെറുകിട ബിസിനസ്സുകളും കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗങ്ങളുമാണെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട ഹ്രസ്വ വീഡിയോയിൽ രാഹുൽ പറയുന്നു.

Read also: യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്നും രോഗം പടർന്നത് 45 പേർക്ക്: ഒരാൾ മരിച്ചു: രോഗി മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് അധികൃതർ

ഒരു അറിയിപ്പുമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലൂടെ മോദി ജനങ്ങളെ അക്രമിച്ചു. വൈറസിനെതിരായ പോരാട്ടം 21 ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 21 ദിവസത്തിനുള്ളില്‍ പ്രതിസന്ധി അവസാനിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കോടിക്കണക്കിന് തൊഴിലുകളാണ് ഇല്ലാതായത്. ചെറുകിട സംരഭങ്ങള്‍ നശിപ്പിക്കപ്പെട്ടു. അസംഘടിത മേഖലയുടെ നട്ടെല്ലൊടിഞ്ഞു. പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറണമെന്നുള്ള കോണ്‍ഗ്രസിന്റെ നിര്‍ദേശം കേന്ദ്രം ചെവികൊടുക്കുന്നില്ല. ഇരുപതോളം അതിസമ്പന്നരുടെ നികുതി സര്‍ക്കാര്‍ എഴുതിത്തള്ളുകയും ചെയ്‌തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button