KeralaLatest NewsIndia

പിണറായി വിജയൻ കേരളയീയരുടെ മുഖ്യമന്ത്രി എന്ന പദവിയോട് നീതി പുലര്‍ത്താന്‍ തുടങ്ങിയെന്ന് തോന്നുന്നു, വളരെ വൈകി ഉദിച്ച വിവേകം: മുഖ്യമന്ത്രിയുടെ ശ്രീകൃഷ്ണ ജയന്തി ആശംസയെക്കുറിച്ച്‌ ഹരി എസ് കര്‍ത്താ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ച ശ്രീകൃഷ്ണ ജയന്തി ആശംസയെക്കുറിച്ച്‌ ബിജെപി മാധ്യമ ഉപദേഷ്ടാവ് ഹരി എസ് കര്‍ത്തായുടെ പ്രതികരണം ശ്രദ്ധേയമാകുന്നു, അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

ഇന്ന് ശ്രീകൃഷ്ണ ജയന്തിയായ അഷ്‌ടമിരോഹിണി. കേരളത്തിൽ അടുത്ത കാലം വരെ, അമ്പലങ്ങളിലും ആശ്രമങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ജനകീയവൽക്കരിച്ച് ഒരു മഹോത്സവമാക്കി മാറ്റിയത്തിന്റെ ക്രെഡിറ്റ്‌ പൂർണമായും സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിനും അതിന്റ ഉപജ്ഞാതാവ്, ശ്രീ എം. എ. കൃഷ്ണനും സ്വന്തം.

ഈ വർഷത്തെ അഷ്‌ടമിരോഹിണി ആഘോഷങ്ങൾ പൊതു സ്ഥലങ്ങളിലോ ക്ഷേത്രമൈതാനങ്ങളിലോ അല്ല. മഹാമാരിയെ തുടർന്നുള്ള മാനദണ്ഡങ്ങലാണതിനു കാരണം. മുമ്പെങ്ങുമില്ലാത്ത മറ്റൊരു പ്രത്യേകതയാണ് ഞാൻ എടുത്തു പറയാൻ ഉദ്ദേശിക്കുന്നത്. അത് മറ്റൊന്നുമല്ല. നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ ശ്രീകൃഷ്ണ ജയന്തി സന്ദേശമാണ്.

അവിസ്വാസി മാത്രമല്ല ഹൈന്ദവീയമായതിനെയൊക്കെ പരമപുച്ഛത്തോടെയും അങ്ങേയറ്റത്തെ അവജ്ഞയോടെയും മാത്രം കണ്ടിരുന്ന പിണറായി, ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമഹിമയെ വാഴ്ത്തി സന്ദേശം പുറപ്പെടുവിക്കാൻ ഉണ്ടായ സത്ബുദ്ധിയെ ഭഗവാന്റെ മറ്റൊരു ലീലാവിലാസമായി കൃഷ്ണഭക്തർ കാണുന്നുണ്ടാവും.

ഗുരുവായൂരപ്പന്റെ തിരുനടയിൽ എത്തിയിട്ടു കൂടി കൈ എടുത്തു കുമ്പിടാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രിയിൽ നിന്നാണ് ഭഗവത് മാഹാത്മ്യത്തെപ്പറ്റിയുള്ള പ്രസ്താവന പുറത്തു വന്നിരിക്കുന്നത് എന്നത് അതീവ ശ്രദ്ധേയം, അതിലേറെ കൗതുകകരം. എന്തു കൊണ്ട് ഈ മാറ്റം? ഇതും വൈരുദ്ധ്യാത്മക രാഷ്ട്രീയത്തിന്റെ മറ്റൊരു അടവ് നയമോ? അതോ ഭഗവാന്റെ മുന്നിലെ ആത്മാർത്ഥ പ്രണാമമോ? കാലമാണ് തെളിയിക്കേണ്ടത്.

പിണറായിയുടെ നടപടിയുടെ പിന്നിൽ രാഷ്ട്രീയം കാണുന്നവരാവും ഏറെ. പക്ഷെ എനിക്ക്, പിണറായി വിജയൻ എന്ന മാർക്സിസ്റ്റ് നേതാവ് കേരളയീയരുടെ മുഖ്യമന്ത്രി എന്ന പദവിയോട് നീതി പുലർത്താൻ തുടങ്ങിയെന്നാണ് തോന്നുന്നത്. വളരെ വൈകി ഉദിച്ച വിവേകം. മറ്റൊരർഥത്തിൽ, പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയും അംഗീകരിച്ചാലും ഇല്ലെങ്കിലും, ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയം കൂടിയാണ്.

ഒപ്പം വ്യക്തമാക്കട്ടെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അല്ല മറിച്ച് അതിൽ നിന്നും വ്യത്യസ്തമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മാത്രം വിജയമായി കാണാനാണ് എനിക്കിഷ്ടം. രണ്ടും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പിന്നീടൊരവസരത്തിൽ.

ഇനി മുഖ്യമന്ത്രിയുടെ സന്ദേശം വള്ളി, പുള്ളി, വിസർഗം മാറ്റാതെ.

“പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെ.”

ഹരി എസ്.കർത്താ

shortlink

Related Articles

Post Your Comments

Related Articles


Back to top button