Latest NewsSaudi ArabiaNewsGulf

ശിക്ഷാകാലാവധി കഴിഞ്ഞു , 12 മലയാളികള്‍ ഉള്‍പ്പെടെ 31 ഇന്ത്യൻ പ്രവാസികൾ നാളെ നാട്ടിലേക്ക്

റിയാദ് : വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന 12 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് നാളെ വൈകിട്ട് ദമ്മാമില്‍ നിന്നും വന്ദേഭാരത് മിഷനു കീഴിലുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലേക്ക് മടങ്ങുക.

Also read : യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്നും രോഗം പടർന്നത് 45 പേർക്ക്: ഒരാൾ മരിച്ചു: രോഗി മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് അധികൃതർ

ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കുള്ള അന്തിമ അനുമതി ഇവർ നേടിയത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് സൗദിയില്‍ നിന്നും ജയില്‍ മോചിതരെ നാട്ടിലെത്തിക്കുന്നത്.

തുടക്കത്തില്‍ അന്യസംസ്ഥാനക്കാരെ കേരളത്തിലേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്താന്‍ വിമാന കമ്പനി തയ്യാറായില്ല തുടര്‍ന്ന് എംബസിയെ ബന്ധപ്പെട്ട് പ്രത്യേക അനുമതി നേടിയ ശേഷമാണ് ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ കൂടി വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button