Latest NewsNewsIndia

കേന്ദ്ര സർക്കാർ ജനങ്ങൾക്കായി നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം : പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി : മോദി സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി .രാജ്യത്തെ യുവജനങ്ങള്‍ക്കാവശ്യം തൊഴിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണെന്നും പ്രിയങ്ക പറഞ്ഞു.

യുവജനതയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി യുവജനത അവരുടെ ശബ്ദം ഉയര്‍ത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു.

”തൊഴിലിനു വേണ്ടിയുള്ള യുവജനതയുടെ പോരാട്ടത്തിന് ഇന്ന് നമ്മള്‍ പിന്തുണ നല്‍കേണ്ടത് ആവശ്യമാണ്,” പ്രിയങ്ക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button