NewsFunny & Weird

‘കോവിഡ് പ്രതിരോധം’; സോപ്പിട്ട് കൈകള്‍ കഴുകി ഒറാങ്കുട്ടാൻ; വീഡിയോ

കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകത്താകമാനമുള്ള ജനങ്ങള്‍. ഇതിനായി സാമൂഹിക അകലം പാലിച്ചും മാസ്‌ക് ഉപയോഗിച്ചും കൈകള്‍ സോപ്പിട്ട് കഴുകയും ആളുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ മനുഷ്യരെ അതേപോലെ അനുകരിക്കുന്ന ഒരു ഒറാങ്കുട്ടാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

 

മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്കുട്ടാനുകള്‍. ‘നേച്ചർ ഈസ് ലിറ്റ്’ എന്ന ട്വിറ്റർ പേജിലാണ് 23 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. സാന്ദ്ര എന്ന ഒറാങ്കുട്ടാനാണ് മനുഷ്യരെ പോലെ തന്നെ സോപ്പ് ലായനി ഉപയോഗിച്ച് സമീപത്തുള്ള മരത്തിന്റെ തടിയും പരിസരവും കൈയുമൊക്കെ കഴുകി വൃത്തിയാക്കുന്നത്.

മൃഗശാലയിലെ ജീവനക്കാർ ചെയ്യുന്നത് കണ്ടാണ് സാന്ദ്ര ഇങ്ങനെ ചെയ്യുന്നത്. കൊറോണ കാലത്തെ ഏറ്റവും മികച്ച വീഡിയോ ആണിതെന്നാണ് പലരുടെയും അഭിപ്രായം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button