COVID 19Latest NewsNews

ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം നി​ർ​ത്തി​യ​ത് അ​റി​യി​ച്ചി​ല്ല; പുണെ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​റുടെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഓ​ക്സ്ഫ​ഡ്- അ​സ്ട്രാ​സെ​നെ​ക​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ർ​ത്തി​വെ​ച്ചത് അ​റി​യി​ക്കാ​ത്തതിനെ തുടർന്ന് പുണെ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ലി​ന്‍റെ നോ​ട്ടീ​സ്. കു​ത്തി​വെ​ച്ച ഒ​രാ​ൾ​ക്ക് അ​ജ്ഞാ​ത രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം നി​ർ​ത്തി​വെ​ച്ച​ത്.

ജൂ​ലൈ​യ് 20-നാ​ണ് ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല കോ​വി​ഡ് 19 വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. 2021 ജ​നു​വ​രി​യോ​ടെ വാ​ക്സി​ൻ വി​പ​ണി​യി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ, എന്നാൽ ഇ​തോ​ടെ വാ​ക്സിൻ​ പു​റ​ത്തി​റ​ങ്ങുന്നത് വൈ​കി​യേ​ക്കും. അതേസമയം, പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ച​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്ന് അ​സ്ട്ര​സെ​നേ​ക്ക അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ടെ രോ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണ്. പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ സ​മ​ഗ്ര​ത ഉ​റ​പ്പു​വ​രു​ത്തും. പാ​ർ​ശ്വ​ഫ​ല​മെ​ന്നു സം​ശ​യി​ക്കു​ന്ന രോ​ഗം പ​ഠി​ച്ച​ശേ​ഷം പ​രീ​ക്ഷ​ണം തു​ട​രും​അ​സ്ട്ര​സെ​ന​ക്ക അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍റെ ഇ​ന്ത്യ​യി​ലെ പ​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പൂ​ന​യി​ലെ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്ത്യ(​എ​സ്ഐ​ഐ) അ​റി​യി​ച്ചു. പ​രീ​ക്ഷ​ണം നി​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ജ്യ​ത്തെ 17 സെ​ൻ​റ​റു​ക​ളി​ൽ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സെ​റം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments


Back to top button