Latest NewsIndiaSaudi ArabiaNewsGulf

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി സൗദി രാജാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്. ജി20 രാജ്യങ്ങള്‍ കൊറോണക്കെതിരെ സ്വീകരിക്കുന്ന സഹകരണ, പ്രതിരോധ ശ്രമങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. ജി20 യോഗത്തില്‍ നിന്നും ലോകത്തിനാകെ നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണവും വിവിധ മേഖലകളില്‍ അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും വിശകലനം ചെയ്തു.ഇന്ത്യക്ക് പുറമെ, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങളുമായും സല്‍മാന്‍ രാജാവ് ചര്‍ച്ച നടത്തി. ഈ വര്‍ഷം സൗദിയാണ് ജി20 രാജ്യങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് അദ്ധ്യക്ഷത വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button