Latest NewsNewsBusiness

ഓഹരി വിപണി : തുടർച്ചയായ നഷ്ടങ്ങളിൽ നിന്നും കരകയറി, ഇന്ന് തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ ഓഹരി വിപണി ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്‌സ് 250 പോയിന്റ് ഉയർന്ന് 38,450ലും നിഫ്റ്റി 70 പോയിന്റ് ഉയർന്ന് 11,350ലുമാണ് വ്യാപാരം ആരംഭിച്ചത്. വായ്പ മൊറട്ടോറിയം വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദംകേള്‍ക്കാനിരിക്കെയാണ് വിപണിയില്‍ നേട്ടമുണ്ടായത്. ബിഎസ്‌ഇയിലെ 1228 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 237 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ. 60 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, മാരുതി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

shortlink

Related Articles

Post Your Comments


Back to top button