Latest NewsNewsInternational

ഇറാഖില്‍ നിന്ന് കൂടുതല്‍ സേനയെ പിന്‍വലിച്ച് യുഎസ്

വാഷിങ്ടണ്‍: വര്‍ഷങ്ങളായി അമേരിക്കന്‍ സേന തുടരുന്ന ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ഇറാഖില്‍നിന്ന് 2200 സൈനികരെ പിന്‍വലിക്കുമെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡര്‍ ജന. ഫ്രാങ്ക് മെക്കന്‍സി പറഞ്ഞു.

read also : ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി

നിലവില്‍ ഇറാഖില്‍ 5200 യു.എസ് സൈനികരാണുള്ളത്. ഇവരുടെ എണ്ണം 3000 ആക്കി കുറക്കും. അധികം വൈകാതെ അഫ്ഗാനിലെ യു.എസ് സേനയുടെ പിന്മാറ്റത്തിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവിടും. ഇറാഖിലും അഫ്ഗാനിലും നടക്കുന്ന ‘അവസാനിക്കുന്ന യുദ്ധങ്ങളില്‍’നിന്ന് പിന്‍വാങ്ങുമെന്ന ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button