Latest NewsNewsInternational

അതിർത്തി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ല്‍ അ​ഞ്ച് ധാ​ര​ണ​ക​ള്‍

മോസ്കോ : കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ അതിർത്തിയിൽ നിലനിൽക്കുന്ന സം​ഘ​ര്‍​ഷാവസ്ഥയ്ക്ക് അയവ് വരുത്താൻ മോസ്‌കോയിൽ നടന്ന ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ല്‍ അ​ഞ്ച് ധാ​ര​ണകൾ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇരുരാജ്യത്തെയും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന പുറത്തിറക്കി. രാ​ജ്യാ​തി​ര്‍​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള എ​ല്ലാ ക​രാ​റു​ക​ളും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ക, സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കു​ക, സം​ഘ​ര്‍​ഷം വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ക, അ​ക​ലം​പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വയാണ് ന​ട​പ്പാ​ക്കാ​നാ​ണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും കോ​ര്‍ ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ ഉ​ട​ന്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

Also read : ഇസ്രായേലിന് ശേഷം ഖത്തറുമായുള്ള പ്രശ്നങ്ങൾ ഏതാനും ആഴ്ചകൾ കൊണ്ട് പരിഹരിക്കപ്പെടാൻ പിന്നണിയിൽ നയതന്ത്രമൊരുങ്ങുന്നു

മോ​സ്ക്കോ​യി​ല്‍ ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘം സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് ക്വി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു നിന്ന ചർച്ചയിൽ ചൈ​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ ക​ടു​ത്ത ആ​ശ​ങ്ക​യ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യം നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ന്നു​വെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്.​ജ​യ്ശ​ങ്ക​ര്‍ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് ക്വി​യോ​ട് പ​റ​ഞ്ഞു. സേ​നാ പി​ന്മാ​റ്റ​ത്തി​നു​ള്ള ധാ​ര​ണ​ക​ള്‍ ലം​ഘി​ക്ക​രു​തെ​ന്നും ഇ​ന്ത്യ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button