Latest NewsIndia

കര്‍ണാടകയില്‍ വീണ്ടും വൻ ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്

ബെംഗളൂരു: സാന്‍ഡല്‍വുഡിലെ ലഹരിക്കടത്ത് കഥകള്‍ക്കും നടിമാരുടെ അറസ്റ്റിനും പിന്നാലെ കര്‍ണാടകയില്‍ വീണ്ടും ലഹരിവേട്ട. വടക്കന്‍ കര്‍ണാടകയിലെ രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1350 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കമലാപുരിയിലെ ഹോബ്ലിയില്‍ നടത്തിയ റെയ്ഡില്‍ 150 കിലോ കഞ്ചാവും കലഗി താലൂക്കിലെ ചെമ്മരിയാട് ഫാമില്‍ നടത്തിയ റെയ്ഡില്‍ 1200 കിലോ കഞ്ചാവം പിടിച്ചെടുത്തു. ബംഗളുരു പോലീസിന്റെ ചരിത്രത്തിലേറ്റവും വലിയ കഞ്ചാവ് വേട്ടയിതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായി ലഭിച്ച സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. നഗരത്തിലെ ശേഷാദ്രിപുരം പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിന് പിടിച്ചിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ന്യൂനപക്ഷ ക്ഷേമത്തില്‍ പക്ഷാഭേദമെന്ന് ക്രൈസ്തവ സഭ, പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നു

പ്ലാസ്റ്റിക് ബാഗിലാക്കിയ കഞ്ചാവ് ഫാമിന്റെ ഭൂഗര്‍ഭ അറയില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഒഡിഷയില്‍ നിന്നാണ് കഞ്ചാവ് കര്‍ണാടകയിലേക്ക് എത്തുന്നതെന്നു പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ഒഡിഷയില്‍ നിന്ന് തെലങ്കാനയില്‍ എത്തിക്കുന്ന കഞ്ചാവ് പച്ചക്കറി ലോറികളിലൂടെയാണ് കര്‍ണാടകയിലേക്ക് എത്തുന്നത്.

ഇത് ഫാമിന്റെ ഭൂഗര്‍ഭ അറകളില്‍ കുഴിച്ചിടുകയാണ് പതിവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. കേസന്വേഷണത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button