CinemaMollywoodLatest NewsNewsEntertainment

ധർമ്മജൻ നായകനാകുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്യാൻ വല്യ അണ്ണൻമാരെയൊന്നും കിട്ടിയില്ല, സിനിമ നന്ദി ഇല്ലാത്തവരുടെ ലോകം കൂടി ആണ്; സംവിധായകൻ

മലയാള സിനിമയിലെ പ്രശസ്ത കോമഡി താരം ധര്‍മജൻ ബോൾഗാട്ടി നായകനായെത്തുന്ന. ‘ലീലാ വിലാസം കൃഷ്ണൻകുട്ടി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സ്വന്തം പേജിലൂടെ റിലീസ് ചെയ്ത് സംവിധായകൻ സി. വിശ്വനാഥൻ വിശ്വൻ.

ചിത്രത്തിന്റെ ടൈറ്റിൽ ലോ‍ഞ്ച് ചെയ്യാൻ വലിയ അണ്ണന്മാരെ കിട്ടിയില്ലെന്നും അതുകൊണ്ടാണ് സ്വന്തം പേജിലൂടെ ടൈറ്റിൽ റിലീസ് ചെയ്തതെന്നും സംവിധായകൻ പറയുന്നു.

സംവിധായകൻ സി. വിശ്വനാഥൻ വിശ്വൻ എഴുതിയ കുറിപ്പ് വായിക്കാം…….

 

ഇന്ന് നല്ല ദിവസമാണത്രേ .. ടൈറ്റിൽ ലോഞ്ച് ചെയ്യാൻ വല്യ അണ്ണൻമാരെയൊന്നും കിട്ടിയില്ല .. അതു കൊണ്ട് പുതിയ സിനിമയുടെ ടൈറ്റിൽ സ്വന്തം പേജിൽ ലോഞ്ച് ചെയ്യുന്നു .. എത്ര റീച്ചുള്ളവനും നിമിഷം കൊണ്ട് അൺ റീച്ചബൾ ആകുന്ന ഒരു കാലഘട്ടത്തിൽ ഉള്ള റീച്ച് മതി .. സന്തോഷം .

എന്റെ നാലാമത്തെ സിനിമ അനൗൺസ് ചെയ്ത ദിവസമാണ് ഇന്ന് .കഴിഞ്ഞ പതിനഞ്ച് വർഷമായി സിനിമ “ഉണ്ടയാക്കാൻ ” നടക്കുന്ന ഒരു മനുഷ്യനാണ് ഞാൻ .എന്റെ പിൻഗാമികളായ ചെറുപ്പക്കാർക്ക് വേണ്ടിയാണ് ഞാൻ ഈ കുറുപ്പ് എഴുതുന്നത് .എന്റെ ആദ്യ സിനിമയുടെ കഥ എഴുതിയത് ശ്രീജിത്ത് ഐ പി എസ് ആണ് .

ഒരു നായിക ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ പാർവ്വതി ആയിരുന്നു .സിനിമയുടെ പൂജ നടന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു.കിരൺ ബേദി ഐ പി എസ് ആയിരുന്നു മുഖ്യ അതിഥി .

https://www.facebook.com/cviswanathanmechira/posts/10224427885948514

 

പോരാത്തതിന് ഈ രാജ്യത്തെ സകല ഐപിഎസ് കാരും ഐ എ എസ് കാരും .. എന്നിട്ട് എന്തുണ്ടായി ഒരു ചുക്കും ഉണ്ടായില്ല .സുഹൃത്തുക്കളെ ഇത്തരം കലാപരിപാടിയിലൊന്നും ഒരു കാര്യവുമില്ല ..

 

സിനിമ നന്നായാൽ നന്നായി മോശമായാൽ സ്വന്തം തന്തവരെ തെറി വിളിക്കും ജസ്റ്റ് റിമംബർ ദാറ്റ് .(NB സിനിമ നന്ദി ഇല്ലാത്തവരുടെ ലോകം കൂടി ആണ് ട്ടോ .. രഞ്ജിത്തിന്റെ ഏതോ സിനിമയിൽ പറയുന്നത് പോലെ സിനിമ വിജയിക്കുന്നവന്റെ കലയാണ് .. )

 

shortlink

Post Your Comments


Back to top button