COVID 19Latest NewsNews

കോവിഡ്ക്കാല പരീക്ഷകൾ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രത്യേകമായി സജ്ജീകരിച്ച മുറിയില്‍ കോവിഡ് രോഗ ലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാമെന്ന മുൻ നിബന്ധന വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് ആരോഗ്യ മന്ത്രാലയം ഒഴിവാക്കി.

കോവിഡ് ലക്ഷണങ്ങളുള്ള പരീക്ഷാര്‍ഥികളെ റെഗുലര്‍ കോഴ്‌സുകളുടെ പരീക്ഷകള്‍ക്കാണെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നു. ഇത്തരം വിദ്യാര്‍ഥികളെ മറ്റുരീതികളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരവസരം നല്‍കാന്‍ സര്‍വകലാശാലകളോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ തയ്യാറാവണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

അതേസമയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിൽ, രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമ തീരുമാനം പരീക്ഷാ നടത്തിപ്പ് ഏജന്‍സി നേരത്തെ സ്വീകരിച്ച നയപ്രകാരമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button