Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണ വില, നാ​ല് ദി​വ​സ​ത്തെ വർദ്ധ​ന​വി​നു ശേഷം ഇന്ന് കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. നാ​ല് ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​നു ​ശേ​ഷ​മാ​ണു ഗ്രാ​മി​ന് 15ഉം രൂ​ പ​വ​ന് 120ഉം രൂപയാണ് കുറഞ്ഞത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,725 രൂ​പ​യും പ​വ​ന് 37,800 രൂ​പ​യു​മാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് പത്തു രൂപയും, പവന് 80രൂപയും കൂടിയിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 4740 രൂപയിലും, പവന് 37920 രൂപയിലുമായിരുന്നു വ്യാപാരം.

കഴിഞ്ഞ രണ്ടും ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ബുധനാഴ്ച്ച സ്വര്‍ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് യഥാക്രമം 4730 രൂപയും പവന് 37840 രൂപയുമായിരുന്നു വില. ​കഴി​ഞ്ഞ​മാ​സം ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റെക്കോർഡ് വി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button