KeralaLatest NewsNews

പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ, ഇന്ന് ജയിൽ മോചിതരാകും

കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ, ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും ഇരുവർക്കും ജാമ്യം അനുവദിച്ച. എൻഐഎ കോടതിയിൽ ഹാജരാകും. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ഇരുവർക്കും പുറത്തിറങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്.

Also read : ബെംഗളൂരു ലഹരിക്കേസ്: രാഷ്ട്രീയ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി സഞ്ജന

അലനും താഹയും മാവോയിസ്റ്റ് അനുഭാവമുള്ളവർ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഇരുവർക്കും, പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം നവംബർ 1നായിരുന്നു പന്തീരാങ്കാവ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button