Latest NewsNewsBusiness

ഓഹരി വിപണിയിൽ ഉണർവ് : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ തുടങ്ങി

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനം തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 136 പോയിന്റ് ഉയർന്ന് 38,976ലും നിഫ്റ്റി 42 പോയന്റ് ഉയര്‍ന്ന് 11,491ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 968 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 460 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 75 ഓഹരികള്‍ക്ക് മാറ്റമില്ല.

ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റന്‍ കമ്പനി, എസ്ബിഐ, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, റിലയന്‍സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായപ്പോൾ എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Related Articles

Post Your Comments


Back to top button