Latest NewsKeralaNews

കെ ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം : മാർച്ചുകൾ പൊലീസ് തടഞ്ഞു, പലയിടത്തും സംഘർഷങ്ങളും അരങ്ങേറി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്ത സംഭവത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണർ ഓഫീസുകളിലേക്കും കളക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത് ലീഗും, യുവമോർച്ചയും ബിജെപിയും പ്രതിഷേധ മാർച്ചുകൾ നടത്തി. ഇവയൊക്ക പോലീസ് തടഞ്ഞു. പലയിടത്തും സംഘർഷങ്ങൾക്ക് വഴി തെളിച്ചു. ആലപ്പുഴയിലെയും കൊല്ലത്തെയും മാർച്ചുകൾ തടഞ്ഞതതിൽ സംഘർഷമുണ്ടായപ്പോൾ പോലീസ് ജലപരീങ്കി പ്രയോഗിച്ചു.

Also read : മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമായത് കൊണ്ടാണ് നടപടി എടുക്കാത്തത്; രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ

കോഴിക്കോട്ട് യൂത്ത് ലീഗ് മാ‍ർച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘർഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചി ലും സംഘർഷമുണ്ടായി. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകറുൾപ്പെടെ ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button