KeralaLatest NewsNews

കെ.ടി.ഡി.സി കന്യാകുമാരിയിൽ നിർമ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് തറക്കല്ലിട്ടു

കന്യാകുമാരി : കെ.ടി.ഡി.സി കന്യാകുമാരിയിൽ നിർമ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തറക്കല്ലിട്ടു. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള 34 മുറികളുള്ള ഗസ്റ്റ് ഹൗസാണ് കേരള ടൂറിസത്തിന്റെ അഭിമാന ചിഹ്നമായി കന്യാകുമാരിയിൽ ഒരുങ്ങുന്നത്.

Also read: മോഷണ കേസില്‍ പിടിക്കപ്പെട്ട പ്രതിയെ പോലെ ഒരു മന്ത്രി അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരായത് മലയാളികള്‍ക്ക് അപമാനമാണ് ; പി.കെ ഫിറോസ്

17.6 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. മൾട്ടി കുസീൻ റെസ്റ്റോറന്റാണ് ഇതിനോടനുബന്ധിച്ച് ഒരുക്കുക. പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നേരത്തെ നൽകിയെങ്കിലും തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാനുണ്ടായിരുന്നത് ചെറിയ കാലതാമസം ഉണ്ടാക്കി. ടെണ്ടർ നടപടികൾ പൂർത്തിയായ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button