CinemaLatest NewsNewsEntertainmentKollywood

ദൈവദൂതനായി നടൻ ശിവകാർത്തികേയൻ; അന്തരിച്ച വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു; മനം നിറഞ്ഞ് ആരാധകർ

ആശുപത്രി ചിലവ് താങ്ങാന്‍ സാധിക്കാതെയായതോടെ അദ്ദേഹത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി

കയ്യടിച്ച് സോഷ്യൽ മീഡിയ, അടുത്തിടെ അന്തരിച്ച നടൻ വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചിലവേറ്റെടുത്ത് സൂപ്പർ താരം ശിവ കാർത്തികേയൻ രം​ഗത്ത്.

താരത്തിന്റെ നല്ല മനസ്സിന് നന്ദി പറയുകയാണ് ആരാധകർ. 45കാരനായ ഹാസ്യതാരം ഇന്നലെയാണ് ഹൃദയസ്തംഭനം ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ മരിച്ചത്. വടിവേല്‍ ബാലാജിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വമ്പൻ ഹിറ്റായി മാറിയ . പ്രമുഖ റിയാലിറ്റി ഷോയായ അദ് ഇത് യേദിലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍. അന്നു മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ സിനിമാതാരങ്ങളായ വിജയ് സേതുപതി, റോബോ ശങ്കര്‍, ദിവ്യദര്‍ശിനി തുടങ്ങിയവര്‍ വടിവേല്‍ ബാലാജിയുടെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നത് വാർത്തയായിരുന്നു.

അപ്രതീക്ഷിതമായി ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് ബാലാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ ബാലാജി 15 ദിവസം ചികിത്സിച്ചു. ആശുപത്രി ചിലവ് താങ്ങാന്‍ സാധിക്കാതെയായതോടെ അദ്ദേഹത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് താരം മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button