Latest NewsKeralaNewsIndia

“കടക്ക് പുറത്ത് “; കേരളത്തിലെ വിവാദങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തില്‍ ക്ഷുഭിതനായി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കെ ടി ജലീലുമായി ബന്ധപ്പെട്ട വിവാദം ഇന്ന് നടന്ന സി പി എം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പി-കോണ്‍ഗ്രസ് ശ്രമമാണെന്നാണ് പോളിറ്റ്ബ്യൂറോയിലുണ്ടായ പരാമര്‍ശം. സംസ്ഥാന ഘടകത്തിന്റെ തീരുമാനങ്ങളെ ശരിവെക്കുതായിരുന്നു യെച്ചൂരിയുടെ പ്രതികരണവും സൂചിപ്പിക്കുന്നത്‌.

കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തില്‍ ക്ഷുഭിതനായ സിപിഎം ജനറല്‍ സെക്രട്ടറി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപിതനായ യെച്ചൂരി മാദ്ധ്യമങ്ങളോട് പുറത്ത് പോകാന്‍ പറയുകയും ചെയ്തു.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചുമാണ് സിപിഎം പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് യെച്ചൂരി പ്രകോപിതനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button