Latest NewsNewsIndia

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് … വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ശ്രീനഗര്‍ : ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് … വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം.
ജമ്മു കശ്മീര്‍ നിവാസികള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിവര്‍ഷം 123 കോടിരൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

Read Also : കോവിഡ് ലോക്ഡൗണ്‍ കാലത്തു പ്രധാനമന്ത്രി ആവാസ് യോജനയില്‍ പണിയുന്ന വീടുകളുടെ എണ്ണം 18 ലക്ഷം : വിശദാംശങ്ങള്‍ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനു ശേഷം വികസനങ്ങള്‍ എത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇതുപ്രകാരം ജമ്മു കശ്മീരിലെ ഓരോ കുടുംബത്തിനും സൗജന്യമായി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കു കീഴില്‍(എബി- പിഎംജെഎവൈ) രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ആരോഗ്യ പരിരക്ഷ ലഭിക്കും

പുതിയ ആരോഗ്യ പദ്ധതി 15 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി കോവിഡിന് വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രായപരിധിയും നിശ്ചയിച്ചിട്ടില്ല.

ജമ്മു കശ്മീര്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായി എബി- പിഎംജെഎവൈയില്‍ ഉള്‍പ്പെടുത്തി 1592 മെഡിക്കല്‍ പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. 5.97 ലക്ഷം കുടുംബങ്ങളാണ് നിലവില്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിക്ക് കീഴിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button