COVID 19Latest NewsNewsIndia

കൊറോണ കാരണം മാവോയിസ്റ്റുകളും പ്രതിസന്ധിയിലെന്ന് പോലീസ് ; ആയുധങ്ങളും ഇല്ല റേഷനും കിട്ടുന്നില്ല മുഴുപ്പട്ടിണിയിൽ

റായ്പൂര്‍ : കൊറോണ വൈറസ് മോവോയിസ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചതായി ഛത്തീസ്ഗഡ് പോലീസ്. ഇന്ന് രാവിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള പ്രദേശത്ത് നിന്നും പോലീസ് ചില കത്തുകളും രേഖകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസിന്റെ പ്രതികരണം.

മാര്‍ച്ച് 21 ന് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 25 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായും കത്തുകളിലൊന്നില്‍ സൂചിപ്പിച്ചിട്ടുണ്ട്.രേഖകളും കത്തുകളും പരിശോധിച്ചതില്‍ നിന്നും മാവോയിസ്റ്റുകൾ വലിയ പ്രതിസന്ധിയാണ് നിലവില്‍ നേരിടുന്നതെന്നാണ് മനസ്സിക്കാന്‍ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു്.

ഇവര്‍ക്ക് ആവശ്യമുള്ള റേഷനോ മരുന്നുകളോ യഥാക്രമം ശേഖരിക്കാന്‍ കഴിയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.കൊറോണയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കിയതിനാല്‍ ഭീകരര്‍ക്ക് ആയുധങ്ങളും മറ്റും കൈമാറുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button