COVID 19KeralaLatest NewsNews

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചു: ആശ്വാസമായി പുതിയ കണക്കുകൾ

ന്യൂഡല്‍ഹി: രോഗികൾ വർധിക്കുന്നതിനിടയിലും രാജ്യത്ത് ആശ്വാസകരമായ കോവിഡ് രോഗമുക്തി നിരക്ക്. രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 78,399 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,02,595 ആയി. സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ രാജ്യത്തെ കൊവിഡ് രോഗമുക്തി നേടുന്നവരില്‍ 58 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

Read also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,372 പേർക്ക് രോഗം ബാധിച്ചു. രാജ്യത്തെ കൊവിഡ് സജീവ കേസുകളില്‍ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 28.79 ശതമാനം, കര്‍ണാടകയില്‍ 10.05 ശതമാനം, ആന്ധ്രയില്‍ 9.84 ശതമാനം, ഉത്തര്‍പ്രദേശ് 6.98 ശതമാനം, തമിഴ്‌നാട് 4.84 ശതമാനം എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകള്‍.1,114 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button