Devotional

കലികാലത്തിലെ ദുരിതങ്ങള്‍ നീങ്ങുവാന്‍ ഏറ്റവും ഉത്തമം ഈ പ്രാര്‍ത്ഥന

മനസ്സ് ശാന്തമാവുന്നതിനും ഏതു പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുന്നതിനും ദേവീ ഭജനം ഉത്തമമാണ് . ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നീ മൂന്നുശക്തികളും ദേവിയില്‍ നിഷിപ്തമായിരിക്കുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നു . ഭഗവതിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലളിതാസഹസ്രനാമം ജപിക്കുന്നത് ദേവീപ്രീതിക്ക് ഏറ്റവും ഉത്തമമായ മാര്‍ഗമാണ്. ദേവീ പ്രീതിയുടെ സകലദുരിതങ്ങളും നീങ്ങും എന്നാണ് വിശ്വാസം

നിത്യവും ജപിക്കുന്ന ഭവനത്തില്‍ രോഗദുരിതം, ദാരിദ്ര്യം എന്നിവ ഉണ്ടാവുകയില്ല. കുടുംബൈശ്വര്യം വര്‍ധിക്കുകയും ക്ലേശങ്ങള്‍ അകലുകയും ചെയ്യും. കൂടാതെ ജാതകദോഷം, ഗ്രഹപ്പിഴാദോഷങ്ങള്‍ എന്നിവയൊന്നും അലട്ടുകയുമില്ല. ഉത്തമസന്താനസൗഭാഗ്യത്തിനും, സന്താനപുരോഗതിക്കും, വൈധവ്യദോഷനാശത്തിനും, ദീര്‍ഘായുസ്സുണ്ടാവാനും ലളിതസഹസ്രനാമജപം ഉത്തമമാണ്.

അര്‍ഥം അറിഞ്ഞു ജപിക്കുന്നത് ഇരട്ടി ഫലം നല്‍കുമത്രേ. നിത്യവും ചൊല്ലാന്‍ സാധിക്കാത്ത പക്ഷം പൗര്‍ണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളില്‍ ചൊല്ലാന്‍ ശ്രമിക്കുക

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button