KeralaLatest NewsNews

പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി അയച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയ 13കാരിയുടെ മാതാപിതാക്കൾ വധശ്രമക്കേസിൽ അറസ്റ്റിൽ. പേട്ടയിൽ വച്ച് യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയും അറസ്റ്റിലായത്. ഇവർ നടത്തിയ വധശ്രമം മറച്ചുവെക്കാനാണ് മകളെ മുൻനിർത്തി വ്യാജപരാതി ചമച്ചതെന്നാണ് പൊലീസ് പറയുന്നത്.

തന്‍റെ കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. പിന്നാലെ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷമാണ് സുജിത്തിനെയും സിതാരയെയും അറസ്റ്റു ചെയ്തത്. പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നു.

പിന്നാലെ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷമാണ് സുജിത്തിനെയും സിതാരയെയും അറസ്റ്റു ചെയ്തത്. പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നു.

 

shortlink

Post Your Comments


Back to top button