Latest NewsKeralaNews

പിണറായി വിജയൻ്റെ പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല : കമാൽ പാഷ

മുഖ്യമന്ത്രി പിണറായി വിജയൻ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാൻ എന്ന കമാൽ പാഷയുടെ പ്രതികരണത്തിനെ തുടർന്നാണ് അദ്ദേഹത്തെ ചിലർ ഫോണിലൂടെ തെറി വിളിക്കാൻ ആരംഭിച്ചത്.

കൊച്ചി: ഹൈക്കോടതി മുൻ ‍ജഡ്ജി കെമാൽ പാഷയ്ക്കെതിരെ ഫോണിൽ തെറിയഭിഷേകം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. അന്യ സംസ്ഥാന തൊഴിലാളികളുടെയും മറ്റും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോണിൽ വിളിച്ച് തെറി പറയുന്നതെന്ന് കമാൽ പാഷ പറഞ്ഞു. ഫോണിൽ തുടർച്ചയായി തെറി വിളിച്ചു കൊണ്ടുള്ള വിളി ആവർത്തിച്ചതോടെയാണ് പൊലീസിൽ കമാൽ പാഷ പരാതി നൽകിയത്. പരാതിയിൽ മേൽ പോലീസ് കേസെടുത്ത് മൊഴി രേഖപ്പെടുത്തി.

Also related: ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയെ അവഹേളിച്ചതായി പരാതി

കഴിഞ്ഞ ദിവസം കഴിഞ്ഞ ലോക്കൽ ലാൻഡ് നമ്പരിൽ നിന്നും അസഭ്യം പറഞ്ഞതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യുകയോ ഇവരുടെ പേരിൽ കേസ് ചാർജ് ചെയ്യുകയോ ചെയ്തിട്ടില്ല. തെറിയഭിഷേകം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ കമാൽ പാഷ പ്രതികരിച്ചിട്ടുണ്ട്. പിണറായിയുടെ പോലീസിൽ നിന്നും അത് പ്രതീക്ഷിക്കേണ്ട എന്നാണ് ഒരു സ്വകാര്യ ചാനലിൽ ഇതിനെപ്പറ്റി അദ്ദേഹം പറഞ്ഞത്.

Also related: രാജ്യത്ത് ആശങ്ക, അതിതീവ്ര വൈറസ് എട്ടുപേര്‍ക്ക് കൂടി റിപ്പോർട്ട് ചെയ്തു

ജനങ്ങൾ എന്തെങ്കിലും പറഞ്ഞാലോ പ്രതികരിച്ചാലോ അത് അരാഷ്ട്രീയവാദമാണ് എന്നു പറയുന്നത് ജനത്തെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ജനങ്ങൾക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അടിച്ചമർത്താൻ ആർക്കും അവകാശമില്ല. ജനങ്ങളുടെ നിലപാടുകളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഓമനപ്പേരാണ് അരാഷ്ട്രീയ വാദമെന്നത് എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പാലം തുറന്ന് കൊടുത്തതിനെ പിന്തുണച്ച് , മുഖ്യമന്ത്രി പിണറായി വിജയൻ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാൻ എന്ന കമാൽ പാഷയുടെ പ്രതികരണത്തിനെ തുടർന്നാണ് അദ്ദേഹത്തെ ചിലർ ഫോണിലൂടെ തെറി വിളിക്കാൻ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button