Latest NewsUAENewsBahrainGulf

ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ്; ഇസ്രയേൽ- ബഹ്‌റിൻ ന​യ​ത​ന്ത്ര ബന്ധത്തെ സ്വാഗതം ചെയ്യുന്നതായി യു എ ഇ

അബുദാബി: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു എ ഇ. ബഹ്‌റിന്റെ നടപടിയെ അഭിനന്ദിച്ച് യു എ ഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴിയാണ് പ്രസ്‍താവന പുറപ്പെടുവിച്ചത്.

സുരക്ഷയുടെയും സമൃദ്ധിയുടെയും ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പിണിതെന്നും സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാലാവസ്ഥയെ പ്രാദേശികമായും അന്തർദേശീയമായും ഈ ബന്ധങ്ങൾ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും യു‌ എ‌ ഇ വ്യക്തമാക്കി.

ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. യു എസിന്റെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും ബഹ്റിനും സമാധാന കരാറിന് തയാറായി എന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

വെ​ള്ളി​യാ​ഴ്​​ച ​ ട്രം​പ്, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ ​സാ ആ​ൽ ഖ​ലീ​ഫ, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യ​മി​ൻ നെ​ത​ന്യാ​ഹു എ​ന്നി​വ​ർ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 13ന്​ ​യു.​എ.​ഇ​യും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ ബ​ഹ്​​റൈ​നും സ​ന്ന​ദ്ധ​മാ​യ​ത്. സെ​പ്​​റ്റം​ബ​ർ 15ന്​ ​വൈ​റ്റ്​​ഹൗ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വും ക​രാ​റി​ൽ ഒ​പ്പു​വെ​ക്കും.

shortlink

Post Your Comments


Back to top button