KeralaLatest NewsIndia

മഹിളാ മോർച്ച പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമം പിണറായിയുടെ കാടത്തം, അതിക്രമത്തിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. : അഡ്വ.പി.സുധീർ

വനിതകളെന്ന പരിഗണന പോലും കൊടുക്കാതെ പുരുഷ പോലീസുകാർ വനിത പ്രവർത്തകരെ മർദ്ദിച്ചു. ഇത് ചട്ടവിരുദ്ധമാണ്.

തിരുവനന്തപുരം : മഹിള മോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം പിണറായിയുടെ കടത്തമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി.സുധീർ.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അതിക്രമത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം.

വനിതകളെന്ന പരിഗണന പോലും കൊടുക്കാതെ പുരുഷ പോലീസുകാർ വനിത പ്രവർത്തകരെ മർദ്ദിച്ചു. ഇത് ചട്ടവിരുദ്ധമാണ്. സമാധാനപരമായി നടന്ന മാർച്ചിന് നേരെയാണ് പോലീസ് ജലപീരങ്കി ഉൾപ്പെടെ കടുത്ത മർദ്ദന മുറകൾ നടത്തിയത്. നിരവധി വനിത പ്രവർത്തകർ പോലീസ് അതിക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനായി എൻഡിഎയുടെ ഹരിവംശ്‌ നാരായണ്‍ സിംഗിനെ തിരഞ്ഞെടുത്തു , ബിജു ജനതാദൾ പിന്തുണച്ചു

രാജ്യദ്രോഹത്തിൽ പങ്കാളിയായ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുന്നതിനു പകരം ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന വനിതകളെ ഉൾപ്പെടെ അടിച്ചമർത്തുന്ന സർക്കാർ നയം അംഗീകരിക്കാൻ കഴിയില്ല. പോലീസ് അതിക്രമങ്ങളെ ചെറുത്ത് സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകും. അദ്ദേഹം പറഞ്ഞു. സമരങ്ങൾക്കു നേരെയുള്ള പോലീസ് അതിക്രമങ്ങൾ പിണറായി സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button