Latest NewsUSAIndia

സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ അമേരിക്കയിൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീണ് ഇന്ത്യൻ യു​വ​തി മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ല സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. അ​റ്റ്ലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ക​മ​ല​യും പ്ര​തി​ശ്രു​ത​വ​ര​നും അ​റ്റ്ലാ​ന്‍റ‍​യി​ലെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ച്‌ മ​ട​ങ്ങും​വ​ഴി​യാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മെ​ത്തി​യ​ത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രും കാ​ല്‍​വ​ഴു​തി വീ​ണു.

ഡൽഹി കലാപ കേസിലെ പ്രതി ഉമര്‍ ഖാലിദിനെ പിന്തുണച്ച്‌ പ്രകാശ് രാജിന്റെ വികാര നിർഭരമായ കുറിപ്പ്

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ യു​വാ​വി​നെ ര​ക്ഷി​ച്ചെ​ങ്കി​ലും ക​മ​ല​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button