KeralaLatest NewsNews

ബാങ്കിൽ ലോക്കറുണ്ടാകുന്നത് ആശ്ചര്യമുള്ള ഒരു കാര്യമല്ല: ജലീലിന്റെ വാഹനം തടഞ്ഞത് അപകടം വരുത്തുന്നത്: രാജി വെക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീൻ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട് നടത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സീനിയർ മാനേജരായി വിരമിച്ച വ്യക്തിയാണ് അവരെന്നും ബാങ്കിൽ ലോക്കറുണ്ടാകുന്നത് ആശ്ചര്യമുള്ള ഒരു കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപി ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: ആശുപത്രിയിൽ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി എ.സി മൊയ്‌തീന്‍ സന്ദർശിച്ചു: മൊഴികൾ ഉന്നതർക്ക് കൈമാറാൻ ശ്രമം നടന്നതായി അനില്‍ അക്കര

അന്വേഷണ ഏജൻസികളെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ക്രമാസമാധാന പ്രശ്‌നം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ജലീലിന്റെ വാഹനം തടഞ്ഞത് അപകടം വരുത്തുന്ന ഒന്നാണ്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ല. ജലീലിനെതിരെ ഒരു കുറ്റവും ഇല്ല. മതഗ്രന്ഥം തെറ്റായ കാര്യമല്ല. എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. അന്വേഷണ ഏജൻസി വ്യക്തത വരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആരും രാജി വെച്ചിട്ടില്ല. ജലീൽ രാജി വെക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button